Wednesday, October 17, 2018

ഗുരുവേ  തുണൈ 

അണ്ഡമതിൽ ഉരുവെടുത്തു  അറിവെയ് പെറ്റു അവ്വറിവൊന്നുകൊണ്ടറുതാകി കൊണ്ടമേലാം ഈ ഉരുവിൽ കുറിപ്പില്ലാമൽ 
കോടാനുകോടി എണ്ണിഅനുഭവിത്തു കണ്ടഫലൻ എനെഅറിയ നിനത്തേനപ്പോൾ  
കരുത്തുണർത്തി കനൽമൂട്ടി കരുവാംജ്ഞാന കുണ്ഡലിനി യെനും യെൻമെയ്‌ ഉണർപ്പ് എഴുപ്പികുറിതു് എനെഅറിവിത്ത എൻ ഗുരുവെയ് അൻപേ വാഴ്‌ക 
വാഴ്കവളമുടൻ  വാഴ്കവയ്യകം 

ഗുരുവിന്റെ പാദങ്ങളിൽ പുഷ്പങ്ങൾ അർപ്പിച്ചു ആരംഭിക്കാം.

ഇവിടെ കുറിക്കുന്നതൊന്നും ചോദ്യംചെയ്യപ്പെടാൻ പാടില്ല എന്ന യാതൊരു നിബന്ധനയും ഇല്ല .വിമര്ശിക്കുവാനും തെറ്റുണ്ടെങ്കിൽ തിരുത്തുവാനും സന്നദ്ധമാകുക .

ഗുരുകുല വിദ്യാഭ്യാസകാലത്തു ഉണ്ടായിരുന്ന ഗുരുക്കന്മാരെ നമുക്ക് ഇപ്പോൾ ലഭിക്കില്ല. അവർക്കു ആഴവും പരപ്പും ഉള്ള അറിവുണ്ടായിരുന്നു. ഇന്നുള്ള അധ്യാപകർക്ക് ആ അറിവില്ല  എന്ന് ഇ പറഞ്ഞതിന് അർഥം ഇല്ല , പക്ഷെ ആ  കാലവുമായി നമുക്ക് താരതമ്യം സാധ്യമല്ല.
അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുകയായിരുന്നു അവരുടെ കർത്തവ്യം .
ഞാൻ കുണ്ഡലിനീ ദീക്ഷിതനാണ്. അതിനാലാണ്  ഗുരുവിനെ പറ്റി മുകളിൽ പറഞ്ഞത്. പണ്ട് ഭാരതത്തിൽ ഉടനീളം പറഞ്ഞിരുന്ന ഒരു വാക്കാണ് ഗുരുത്വം. ഗുരുത്വം ഉണ്ടെങ്കിൽ എല്ലാം ഉണ്ട്, അതില്ലെങ്കിലോ എന്തുണ്ടായിട്ടും കാര്യമില്ല. എന്റെ കാര്യത്തിൽ ദൈവത്തേക്കാളേറെ ഗുരുവേ എന്നാണ് ഞാൻ എപ്പോഴും  വിളിക്കാറുള്ളത്. കേട്ടു ശീലിച്ചു പിന്നെ വിളിച്ചു ശീലിച്ചു അതു  തന്നെ പിന്തുടരുന്നു എപ്പോഴും  ഒരു അർച്ചന കണക്കേ. 
"എൻ്റെ  ഗുരുവേ "

No comments:

Post a Comment